ഉണ്ണികൃഷ്ണന്‍ പല ‘ഗേ’ ഗ്രൂപ്പുകളിലും അംഗം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

Jan 26, 2026

തിരുവനന്തപുരം : കമലേശ്വരത്ത് അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ്‍ സുഹൃത്തുക്കളോട് ഒപ്പം കഴിയാനായിരുന്നു താല്‍പ്പര്യമെന്ന് പൊലീസ് പറഞ്ഞു. പല ‘ഗേ’ ഗ്രൂപ്പിലും ഇയാള്‍ അംഗമായിരുന്നു. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി ലഭിക്കാനുള്ള പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.

ഈ സമയങ്ങളില്‍ പലയിടങ്ങളിലേക്കും ആണ്‍ സുഹൃത്തുക്കളെ തേടി ഉണ്ണികൃഷ്മന്‍ സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത (54), മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

LATEST NEWS