ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് വാർഡ് 4, 37ആം നമ്പർ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ദേശീയ പതാക ഉയർത്തി.
പൊതുപ്രവർത്തകൻ പാലവിള സുരേഷ്, ലൈബ്രറിയൻ രോഹിണി, പുതുക്കരി വാർഡ് മെമ്പർ വിമല, വാർഡ് മെമ്പറും വൈസ് പ്രസിഡന്റ്റുമായ വിജയകുമാർ, അംഗൻവാടി വർക്കർ അനിത എൽ എസ്, ഹെൽപ്പർ സിന്ധു എസ് തുടങ്ങിയവർ പങ്കെടുത്തു.


















