സർവകാല റെക്കോർഡിൽ പൊന്ന്! പവന് 1,31,160 രൂപ, ഒറ്റയടിക്ക് കൂടിയത് 8640 രൂപ

Jan 29, 2026

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണത്തിന്റെ പോക്ക് മുകളിലേക്ക് തന്നെ ആണ്. ഇന്നും അതേ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണം കീഴടക്കിയിരിക്കുന്നത്. 1,31,160 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇന്നലെ 1,22,520 രൂപ ആയിരുന്ന സ്വർണമാണ് ഇന്നും വില വീണ്ടും കൂടിയിരിക്കുന്നത്. അതായതു ഒരു പവന് ഇന്ന് കൂടിയത് 8,640 രൂപ. 1,080 രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 16,395 രൂപയാണ്.

സ്വർണത്തിന്റെ ഈ വില വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹപാർട്ടികളെ ആണ്. വിവാഹ സീസൺ ആയതിനാൽ സ്വർണത്തിന്റെ ഈ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്നത് അവരെ ആയിരിക്കും. ഇങ്ങനെ പോയാൽ സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനി ആയി മാറും എന്നും കരുതേണ്ടിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആണ് സ്വർണവ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

LATEST NEWS
വീട്ടിലേക്ക് കയറ്റിയ കാർ പിന്നിലേക്ക് ഉരുണ്ട് ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണ അന്ത്യം

വീട്ടിലേക്ക് കയറ്റിയ കാർ പിന്നിലേക്ക് ഉരുണ്ട് ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണ അന്ത്യം

കൊല്ലത്ത് വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന...