റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഇടിവ്; പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

Jan 30, 2026

കൊച്ചി: റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,640 രൂപ.

ഇന്നലെ പുതിയ റെക്കോര്‍ഡ് കുറിച്ച് പവന്‍ വില 1,31,160 രൂപയില്‍ എത്തിയെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ഇടിവുണ്ടായിരുന്നു. 1,30,360 രൂപയില്‍ എത്തിയ വിലയില്‍ ഇന്ന് രാവിലെയോടെ വന്‍ഇടിവാണുണ്ടായത്. വിപണിയിലെ സൂചനകള്‍ അനുസരിച്ച് വില ഉടന്‍ ഒന്നേ കാല്‍ ലക്ഷം തൊടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കണക്കുകൂട്ടലുകള്‍ കടന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിനും മുകളില്‍ പോയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

LATEST NEWS
കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം സംഘടിപ്പിച്ചു

കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം സംഘടിപ്പിച്ചു

കരവാരം: ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ...