ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേട്: കീഴ് ശാന്തി അറസ്റ്റില്‍

Feb 5, 2026

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍, കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടില്‍ 36 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോര്‍ഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രമക്കേട് അന്വേഷിക്കാന്‍ തുടങ്ങിയത്. കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

cake tower new
LATEST NEWS
‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

ഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു...

ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തി, മുറിയിലേക്ക് വിളിച്ചുവരുത്തി 16കാരിക്ക് നേരെ ലൈംഗികാതിക്രമം

ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തി, മുറിയിലേക്ക് വിളിച്ചുവരുത്തി 16കാരിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം....