ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന്

Feb 9, 2026

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും. സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്. അപൂർവമായിട്ടാണ്‌ വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർ ത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്. 23വൈകിട്ട് 4.35 നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്.

ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1 ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30നു.

മാർച്ച് 1 ന് രാവിലെ 7നാണ് പള്ളിയുണർത്തൽ. രാത്രി 1നാണ് നട അടയ്ക്കുന്നത്. പൊങ്കാല തലേന്നായ മാർച്ച് 2ന്റ രാത്രി 2ന് മാത്രമേ നട അടയ്ക്കുക്കൂ.

23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം സൂപ്പർതാരം മോഹൻലാൽ നിർവഹിക്കും. വേദി ‘അംബ’യിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും.

തുടർന്ന് നന്ദഗോവിന്ദം ഭജൻസിൻ്റെ സംഗീത പരിപാടി നടക്കും. അംബിക, അംബാലിക വേദികളിലും കലാപരിപാടികൾ രാവിലെ മുതൽ രാത്രി 12 വരെ തുടർച്ചയായി അരങ്ങേറും.

മൂന്നാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുത്തിയോട്ടവ്രതം ആരംഭിക്കും.

അന്ന് രാത്രി 10ന് അംബ വേദിയിൽ ചാലക്കുടി പ്രസിദയുടെ നാടൻപാട്ട് ഉണ്ടാകും.
27 ന് രാത്രി 8ന് പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഗാനമേളയും, 11 ന് ഡോ.നീനാ പ്രസാദിന്റെ ശാസ്ത്രീയ നൃത്തവും നടക്കും.

28രാത്രി 8നു ശദളം മ്യൂസിക് ബാൻഡിന്റെ ഫ്യൂഷൻ, 10ന് ആര്യദയാലും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടാകും. മാർച്ച് 3നു രാവിലെ 9.45ന് പൊങ്കാല അടുപ്പുകളിൽ തീ പകരും. ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം, രാത്രി 8.30ന് കുത്തിയോട്ടം, ചൂരൽകുത്ത്, രാത്രി 10.45ന് പുറത്തെഴുന്നള്ളത്ത്.

4നു രാവിലെ 8ന് അകത്തെഴുന്നള്ളത്ത്. രാത്രി 9.45ന് കാപ്പഴിപ്പ്, 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

cake tower new
LATEST NEWS
ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ഫണ്ട് തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി...

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ആഴ്ചകളായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഈ മാസം അവസാനത്തോടെ ശക്തമാകാന്‍ സാധ്യത....