ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍; ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി പുതിയ സംവിധാനം

Feb 18, 2026

ഗുരുവായൂര്‍: ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍ സദാ പരിലസിക്കും. നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി നേരം ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ഗുരുവായൂരപ്പന്റെ പൊന്‍ തിടമ്പും പ്രകാശം പരത്തുന്നനിലയിലാണ് പുതിയ ദീപ വിതാനം. നവീനപ്രകാശ വിന്യാസമൊരുക്കുന്ന ഹൈ ബേ ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ദേവസ്വം ഭരണസമിതി അംഗം കെ എസ് ബാലഗോപാല്‍ ആണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. നാളെ രാത്രി ഏഴു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ പുതിയ ദീപസംവിധാനം ഗുരുവായൂരപ്പനും ഭക്തര്‍ക്കുമായി സമര്‍പ്പിക്കും. ഗുരുവായൂര്‍ ക്ഷേത്രം ചുറ്റമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലത്തിന് മുന്‍വശത്തെ ശീവേലിപ്പുര.

ക്ഷേത്രം നട തുറന്നിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ഒത്തു ചേരുന്ന ഇടമാണിത്. ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിര്‍ലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയില്‍ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായി ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം പുനര്‍വൈദ്യുതീകരണത്തിന് എസ്റ്റിമേറ്റ് തുക സമര്‍പ്പിച്ചിരുന്നു. 8,77,000 രൂപയായിരുന്നു അടങ്കല്‍ തുക. പ്രവര്‍ത്തനാനുമതിയ്ക്കായി ദേവസ്വം ഭരണസമിതിയില്‍ എത്തിയപ്പോള്‍ ഭരണസമിതി അംഗമായ കെ എസ്സ് ബാലഗോപാല്‍ സ്വമേധയാ വഴിപാടിയായി പ്രവൃത്തി പൂര്‍ത്തിയാക്കി ദേവസ്വത്തിന് സമര്‍പ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ പരമ്പരാഗത നിര്‍മ്മിതികളും തൂണുകളും കൂടാതെ ശീവേലി സമയത്ത് ഗജവീരന്റെ മുകളിലെ കോലത്തിലെ തിടമ്പ് തിളങ്ങുന്ന രീതിയില്‍ പരാമവധി വെളിച്ചം ലഭിക്കുന്നതിനായി 30 high bay light , കൊടിമരം ഭംഗി ഉയര്‍ത്തികാണിക്കുന്നതിനായി Flood light , കൊടിമരത്തിന് ചുറ്റും Strip light എന്നിവ സ്ഥാപിച്ചാണ് ശീവേലിപ്പുര വര്‍ണ്ണാഭമാക്കിയത്.

cake tower new
LATEST NEWS

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച്...