കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകന്റെ മകൾ കൊല്ലപ്പെട്ടു; മതിൽ ചാടുന്ന ജോലിക്കാരിയുടെ ദൃശ്യം പുറത്ത്.!

Mar 7, 2026

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകന്റെ മകൾ കൊല്ലപ്പെട്ടു; മതിൽ ചാടുന്ന ജോലിക്കാരിയുടെ ദൃശ്യം പുറത്ത്.!

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകന്റെ മകൾ കസ്തൂരി. ജി.കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എവിപി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂ‌രി കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിയെ കാണാതായിരുന്നു. കൈകാലുകൾ ബന്ധിച്ച്, വായിൽ പ്ലാസ്‌റ്റർ ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.

വീട്ടുജോലിക്കാരി സുർജ(38)യടക്കം നാലുപേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയതോടെ പ്രതികളാരെന്നതിൽ വ്യക്‌തമായി. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20നു 3 യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങളുണ്ട്. 12.56നു സുർജയും യുവാക്കളും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. സംഭവത്തിൽ വീട്ടുജോലിക്കാരിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
കോയമ്പത്തൂരിലെ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെ‌സ്ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.

കസ്തൂരിയുടെ ഭർത്താവ് ഗോപാലൻകുട്ടി മരിച്ചശേഷം മകനും എവിപി ഡയറക്‌ടറുമായ ഡോ. രാംകുമാർ കുട്ടിക്കൊപ്പമാണ് കസ്തൂരി താമസിച്ചുവന്നത്. കൊലപാതകം നടക്കുമ്പോൾ രാംകുമാർ കുട്ടി വിദേശത്തായിരുന്നുവെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വീടു പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ കസ്തൂരിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായിട്ടുണ്ട്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടോയെന്ന് മകൻ മടങ്ങിയെത്തിയ ശേഷമേ വ്യക്തമാവുകയുള്ളൂ. കോയമ്പത്തൂർ ഡപ്യൂട്ടി കമ്മിഷണർ ജി.കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള വില്ലയാണിത്. വീട്ടിൽ നിന്നു കാണാതായ സുർജ 4 മാസം മുൻപാണു സ്വകാര്യ ഏജൻസി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. വീടിന്റെ പരിസരത്തു നിന്നു സുർജയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മതിൽ ചാടിക്കടക്കുന്നതിനിടെ വീണുപോയതാകാമെന്നു കരുതുന്നു.

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...