‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

Mar 11, 2026

seena

പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. പല വൈറൽ അഭിമുഖങ്ങളിലൂടെയും ശിവാം​ഗി മലയാളികളുടെ പ്രിയങ്കരിയാണ്. ​ഗായിക കൂടിയായ ശിവാം​ഗി ശ്രദ്ധ നേടുന്നത് തമിഴിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ്. കഴിഞ്ഞ ദിവസം ഒരു അവാർഡ് ചടങ്ങിനായി കേരളത്തിലെത്തിയിരുന്നു ശിവാംഗി.

അവാർഡ് ​ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ ക്രഷിനെക്കുറിച്ചും ശിവാം​ഗി സംസാരിച്ചിരുന്നു. ശിവാം​ഗിയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. “ഉണ്ണി മുകുന്ദനോട് ശിവാം​ഗിക്ക് ഒരു ചെറിയ ക്രഷ് ഉണ്ടെന്നാണല്ലോ കേൾക്കുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതിന് മറുപടിയായി തനിക്ക് നിരവധി പേരോട് ക്രഷ് ഉണ്ടെന്നാണ് ശിവാം​ഗി പറഞ്ഞത്.

അപ്പോൾ ഉണ്ണി മുകുന്ദൻ ഒരാൾ, രണ്ടാമത്, മൂന്നാമത്, നാലാമത് ആരൊക്കെ ആണെന്ന് പറയാമോ എന്നായി അവതാരക. ഫസ്റ്റ് ഉണ്ണി മുകുന്ദൻ, സെക്കൻഡ് വന്ന് ധ്രുവ് വിക്രം, മൂന്നാമത്തേത്….. മലയാളികൾ കുറേപേർ ഉണ്ട്, ആസിഫ് അലി… കല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല. അത് കഴിഞ്ഞ്…. സന്ദീപ്. – ശിവാംഗി പറഞ്ഞു.

നമ്മുടെ എക്കോയിലെ സന്ദീപ് എന്ന് അവതാരക പറഞ്ഞപ്പോൾ പടക്കളം സന്ദീപ് എന്നായിരുന്നു ശിവാം​ഗിയുടെ ഉത്തരം. ഇനി സന്ദീപ് എങ്ങാനും വന്നാൽ ഞാൻ പറയും, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങളുടെ പടക്കളം എനിക്ക് ഭയങ്കര ഇഷ്ടമായി.പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് ഒരുമാതിരി ഒക്കെ ആയിപ്പോയി എന്നൊക്കെ”.- ശിവാം​ഗി പറഞ്ഞു. എന്തായാലും ശിവാം​ഗിയുടെ വാക്കുകൾ ഇതിനോടകം തന്നെ തരം​ഗമായി മാറികൊണ്ടിരിക്കുകയാണ്.

cake tower new
LATEST NEWS
വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി പ്രധാനപ്പെട്ട വിസ വിവരങ്ങൾ. ടൂറിസം...