‘സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ഞാന്‍, ആര്‍ക്കെങ്കിലും ഒന്ന് രക്ഷിക്കാനാകുമോ?’; വിമര്‍ശനങ്ങള്‍ക്കെതിരെ രാജലക്ഷ്മി

Apr 4, 2026

അഖില്‍ മാരാര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഭാര്യ രാജലക്ഷ്മി. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോഗ്യനല്ലെന്ന് വിമര്‍ശനത്തിനാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്. മുമ്പൊരിക്കല്‍ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ അഖില്‍ രാജലക്ഷ്മിയെ പരിഹസിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.

സ്വന്തം ഭാര്യയെ പലപ്പോഴായി പരസ്യമായി അപമാനിച്ചിട്ടുള്ള അഖില്‍ ജനപ്രതിനിധിയാകാന്‍ യോഗ്യനല്ലെന്നാണ് ഒരു വ്‌ളോഗറുടെ വിമര്‍ശനം. ഇതിന് രാജലക്ഷ്മി മറുപടി നല്‍കുന്നത് പഴയൊരു വിഡിയോയിലൂടെയാണ്. അഖിലും താനും തമാശരൂപേണ തല്ലുണ്ടാക്കുന്നതിന്റെ വിഡിയോയാണ് രാജലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം രാജലക്ഷ്മി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്:

അതെ. എല്ലാം സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ആണ് ഞാന്‍ എന്റെ കുടുംബം കൊണ്ടുപോകുന്നത്. കുറെ പേര്‍ പറയുന്നതുപോലെ സന്തോഷം, ബഹുമാനം എന്നിവ എന്താണെന്ന് പോലും എനിക്ക് ഈ കുടുംബജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്ത് ചെയ്യും? വിധി. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്നെ ഇതില്‍ നിന്ന് ഒന്ന് രക്ഷിക്കാനാകുമോ? അറ്റവും മൂലയും കട്ട് ചെയ്ത വീഡിയോകള്‍ ആക്കാതെ. നേരിട്ട് വന്ന് എന്നെ സഹായിക്കൂ. പ്ലീസ്

എന്റെ ഭര്‍ത്താവിനൊപ്പം ഞാന്‍ ഏറ്റവും മികച്ച ജീവിതമാണ് ജീവിക്കുന്നത്. അത് എല്ലാം പെര്‍ഫെക്ട് ആയതിനാലല്ല. മറിച്ച് അതാണ് യാഥാര്‍ത്ഥ്യം എന്നതിനാലാണ്. ഞാന്‍ വഴക്കിടും അദ്ദേഹം പരിഹരിക്കും. പ്രശ്‌നം മാത്രമല്ല എന്റെ മൂഡിനേയും ഓവര്‍ തിങ്കിംഗിനേയുമെല്ലാം. ഞങ്ങള്‍ നടന്ന് അകലില്ല. ഞങ്ങള്‍ കൈ വിടില്ല. ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കും.

അല്ല, അദ്ദേഹമൊരു ഗ്രീന്‍ ഫ്‌ളാഗ് അല്ല. അദ്ദേഹം ഇവിടെ ഉള്ളതില്‍ വച്ച് പച്ചപ്പിന്റെ ഏറ്റവും ഡാര്‍ക് ഷെയ്ഡാണ്. അപൂര്‍വ്വം, ഉറച്ചു നില്‍ക്കുന്നതും അവഗണിക്കാന്‍ അസാധ്യമായതും. പെര്‍ഫെക്ടാകില്ല. പക്ഷെ എന്റേതാണ്. സിമ്പതി നിര്‍ത്തൂ. എനിക്കത് വേണ്ട. നിങ്ങള്‍ക്കായി തന്നെ മാറ്റി വെക്കൂ.

വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ളതെല്ലാം അദ്ദേഹത്തിനുണ്ടെന്നതില്‍ സംശയമില്ല. ആളുകള്‍ കാണുന്ന ഊര്‍ജ്ജസ്വലത മാത്രമല്ല, പലരും കാണാത്ത കരുത്തുമുണ്ട്. അവനവനെ നഷ്ടമാകാതെ എങ്ങനെ സമ്മര്‍ദ്ദത്തേ നേരിടാമെന്ന് അദ്ദേഹത്തിന് അറിയാം. കേള്‍ക്കേണ്ടതും പരിഹരിക്കേണ്ടതും വേണ്ടി വരുമ്പോള്‍ ഉറച്ചു നില്‍ക്കുന്നതും എങ്ങനെയെന്ന് അറിയാം. പ്രതിസന്ധികളില്‍ ഓടിയൊളിക്കില്ല. അവയെ നേരിടും. പരിഹരിക്കും. അപ്പോഴും എളിമയുണ്ടാകും.

cake tower new
LATEST NEWS
‘കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു’; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

‘കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു’; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ...

മോഹനൻ (62) അന്തരിച്ചു

മോഹനൻ (62) അന്തരിച്ചു

ആറ്റിങ്ങൽ കാട്ടുംപുറം കാർത്തികയിൽ മോഹനൻ (62) അന്തരിച്ചു. ഭാര്യ: ഷൈലജ മക്കൾ: മഞ്ജു, അഞ്ചു മോഹൻ,...