ആറ്റിങ്ങൽ ക്ലബ്ബിൽ മാർഷ്യൽ ആർട്സ് പരിശീലനം ആരംഭിക്കുന്നു

Apr 4, 2026

seena

ആറ്റിങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫിഷ്യന്റ് മാർഷ്യൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ക്ലബ്ബിൽ വിവിധ അയോദ്ധനകലകളുടെ പരിശീലനം ആരംഭിക്കുന്നു. കരാട്ടെ, ബോക്സിങ്, കിക്ക്‌ബോക്സിങ്, മൗ തായി, വുഷു, MMA തുടങ്ങിയ അയോദ്ധനകലകളുടെ പരിശീലനമാണ് ആരംഭിക്കുന്നത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം ഉണ്ടാകും. രണ്ട് മാസത്തെ സമ്മർ ക്യാമ്പും റെഗുലർ ട്രെയിനിങ്ങും ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ അഞ്ചാം തീയതി വേൾഡ് കരാട്ടെ ഫെഡറേഷൻ കോച്ച് ഹാൻഷി എസ്. നസറുദ്ദീൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. കേരളാ യൂണിവേഴ്സിറ്റി മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ കെ. കെ. വേണു മുഖ്യാഥിതി ആയിരിക്കും. ആറ്റിങ്ങൽ ക്ലബ്‌ പ്രസിഡന്റ്‌ ഡോക്ടർ അനീഷ്‌ വദനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്ലബ്‌ സെക്രട്ടറി ഡോക്ടർ ശ്രീകുമാർ സ്വാഗതവും, treasurer ഡോക്ടർ ബിജു എ. നായർ, വൈസ് പ്രസിഡന്റ്‌ ശ്രീ. രാജൻ, ജോയിന്റ് സെക്രട്ടറി ശ്രീ. ജോജോ എന്നിവർ ആശംസയും അറിയിക്കും.

അന്താരാഷ്ട്ര സ്വർണ്ണമെഡൽ ജേതാവും പ്രൊഫിഷ്യന്റ് അക്കാഡമി ചീഫ് കോച്ചുമായ വൈശാഖ് ആറ്റിങ്ങൽ ആണ് ക്ലാസുകൾ നയിക്കുന്നത്.

അഡ്മിഷൻ എടുക്കാൻ 8943666100, 8281571997 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...