വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

Apr 5, 2026

വർക്കല: വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ വിനോദസഞ്ചാരി 60 അടി താഴ്ചയിലേക്ക് വീണു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

​ഹെലിപാഡിന് സമീപമുള്ള ക്ലിഫ് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരവണൻ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് കുന്നിന്റെ അറ്റത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ സൂചിപ്പിച്ചു.

​ഏകദേശം 60 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ഇയാൾ വീണത്. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വലയുപയോഗിച്ച് ഇയാളെ സുരക്ഷിതമായി മുകളിലെത്തിച്ചു. പരിക്കേറ്റ ശരവണനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം.

LATEST NEWS
‘സാംസ്കാരിക നായിക എന്ന തെറിവാക്കിൽ നിന്നും ഒഴിവാക്കണം, ഞാൻ ഒന്നിൻറെയും നായികയല്ല’; സാറാ ജോസഫ്

‘സാംസ്കാരിക നായിക എന്ന തെറിവാക്കിൽ നിന്നും ഒഴിവാക്കണം, ഞാൻ ഒന്നിൻറെയും നായികയല്ല’; സാറാ ജോസഫ്

തൃശൂർ: 'സാംസ്കാരിക നായിക' എന്ന പൊല്ലാപ്പിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ...

കറാച്ചിയിലെ ‘കൊച്ചു കേരളം’: പാകിസ്ഥാനിൽ മലയാളത്തനിമ കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ട് പഴക്കമുള്ള സമൂഹം

കറാച്ചിയിലെ ‘കൊച്ചു കേരളം’: പാകിസ്ഥാനിൽ മലയാളത്തനിമ കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ട് പഴക്കമുള്ള സമൂഹം

മുത്തശ്ശന്മാർ കേരളത്തിൽനിന്ന് കറാച്ചിയിലേക്ക് കുടിയേറി. അവരുടെ മക്കൾ വളർന്നത് രണ്ട്...