ബൈക്കിടിച്ചു പരിക്കേറ്റ നാലു വയസ്സുകാരി മരിച്ചു

Apr 11, 2026

seena

ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോട് കൊച്ചാലുമ്മൂട് ഷഫീഖ് മൻസിലിൽ മുഹമ്മദ് ഷഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ ആണ് മരിച്ചത്.

​വ്യാഴം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. പാങ്ങോട്ട് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മാതാവിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിൽ മടങ്ങിയെത്തിയ കുട്ടി വാഹനത്തിൽ നിന്നും ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.

പാങ്ങോട് ഗവ. എൽ.പി.എസ് എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. സംസ്കാരം ഇന്ന് കൊച്ചാലുമ്മൂട് ജമാഅത്തിൽ നടക്കും. സഹോദരൻ: സയാൻ മാലിക്.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...