മലക്കപ്പാറയില്‍ വയോധികയെ പുലി കൊന്നു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

Apr 19, 2026

seena

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് . ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. ഷോളയാര്‍ ഡാമിന് സമീപം മകനൊപ്പമാണ് ഇന്‍സൈ അമ്മാള്‍ താമസിച്ചിരുന്നു.

ഇന്നലെ വൈകീട്ടു മുതല്‍ ഇന്‍സൈ അമ്മാളിനെ കാണാനില്ലായിരുന്നു. സമീപപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപ്രദേശത്തിന് സമീപമുള്ള പ്രദേശത്ത് വന്യമൃഗ ആക്രമണം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...