കണ്ണൂരില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു; ഗുരുതര പരിക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു

Apr 19, 2026

കണ്ണൂര്‍: തളിപ്പറമ്പില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാര്‍ഥി മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം സജീര്‍-മുബീന ദമ്പതികളുടെ മകന്‍ ടി അബ്ദുള്‍ വാഹിദാണ്(8) അപകടത്തില്‍പ്പെട്ടത്.

തളിപ്പറമ്പ് സിഎച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഏപ്രില്‍ 16 ന് രാത്രിയില്‍ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.

തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടു നല്‍കും. സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്സിന്‍.

cake tower new
LATEST NEWS
ഐപിഎല്ലില്‍ സഞ്ജുവിന്റെ ‘ബ്രില്യന്‍സ്’; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു

ഐപിഎല്ലില്‍ സഞ്ജുവിന്റെ ‘ബ്രില്യന്‍സ്’; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ...

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം: മന്ത്രി കൃഷ്ണന്‍കുട്ടി

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം: മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി....