തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 40 പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം

Apr 21, 2026

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. മൂന്ന് പേര്‍ മരിച്ചു. നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പാടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. 4 പേരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രദേശത്താകെ പുക നിറഞ്ഞിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.രണ്ട് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൂക്ഷിച്ചിരിക്കുന്ന ബാക്കി പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

cake tower new
LATEST NEWS
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ്...