മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

Apr 22, 2026

തൃശൂർ: മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് പ്രവർത്തിച്ചിരുന്നു.

ബിജീഷിന്റെ വേർപാടിൽ ജൂഡ് ആന്തണിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയഭേ​ദകം എന്നാണ് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

cake tower new
LATEST NEWS
തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇരു...

​ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചുമായി പെരുംകുളം എ.എം.എൽ.പി.എസ്; ജേഴ്‌സി അണിഞ്ഞ് കുട്ടികൾ മൈതാനത്തിറങ്ങി

​ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചുമായി പെരുംകുളം എ.എം.എൽ.പി.എസ്; ജേഴ്‌സി അണിഞ്ഞ് കുട്ടികൾ മൈതാനത്തിറങ്ങി

​പെരുംകുളം-സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെരുംകുളം...