ചിറയിൻകീഴ്: ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസുകാരൻ മരണപെട്ടു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. ചിറയിൻകീഴ് നോബിൾ സ്കൂളിലെ വിദ്യാർത്ഥിയാണ് ദിക്ഷൽ. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങികിടന്നപ്പോൾ കാലിൽ എന്തോ കടിച്ചു എന്ന് പറയുകയും ഉടൻ തന്നെ ചിറയിൻകീഴ് ആശുപത്രിയിൽ കൊണ്ടുപോയി. അവിടെനിന്നും മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ പരിശോധനയിൽ വീടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി.
സ്വര്‍ണവില റിവേഴ്സില്‍; ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു, 1,13,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 880 രൂപയാണ് കുറഞ്ഞത്. 1,12,600 രൂപയാണ് ഒരു...

















