ആറ്റിങ്ങലിന്റെ ഹൃദയ ഭാഗങ്ങളായ കച്ചേരിനടയിലെയും ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായത് പരിഹരിക്കണമെന്നും, ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ പ്രധാന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപിന് നിവേദനം നൽകി.
ഈ പ്രശ്നങ്ങൾ വളരെ ഗൗരവകരമായി പരിഗണിക്കുമെന്നും അടിയന്തരമായി തന്നെ പരിഹാരം കാണുവാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും ചെയർമാൻ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് ഉറപ്പ് നൽകി.
അതോടൊപ്പം ആറ്റിങ്ങൽ കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിൽ പ്രവർത്തന രഹിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുമ്പ് നിവേദനം നൽകിയിരുന്നു. ഇതോടൊപ്പം ആ പ്രശ്നവും പരിഹരിക്കുമെന്നും ചെയർമാൻ ഡി.വൈ.എഫ്.ഐ ക്ക് ഉറപ്പ് നൽകി.
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, ട്രഷറർ വി.എസ്.നിതിൻ, മേഖല കമ്മിറ്റി അംഗം വിഷ്ണു തുടങ്ങിയവർ ഉണ്ടായിരുന്നു.



















