അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല’: മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

May 1, 2026

തൃശ്ശൂര്‍: പി.വി അന്‍വറിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍. അന്‍വറിന്റേത് രാഷ്ട്രീയമായ മറുപടിയല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പ്രതികരിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ ദുരന്ത സംഗതി എന്നുള്ള വ്യാഖ്യാനത്തെ എതിര്‍ക്കുന്നതായും സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞു

‘തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുക എന്നത് ഫ്രീക്ക് ലുക്കാണ്. തല പകുതി മൊട്ടയടിച്ച് നടക്കാനാണ് പി വി അന്‍വര്‍ ധൈര്യം കാട്ടേണ്ടത്.” എന്നാണ് സജീഷ് പറയുന്നത്. തങ്ങളുടെ സംഘടനയില്‍ 40 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ മെമ്പര്‍മാരുണ്ട്. കൃഷിക്കാരന്‍ മുതല്‍ വിമാനം ഓടിക്കുന്നവര്‍ വരെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള മെമ്പര്‍മാര്‍ തല മൊട്ടയടിച്ച് അതില്‍ അതില്‍ അഭിമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണെന്നും അദ്ദേഹം പറയുന്നു.

മാളിലോ, തിയേറ്ററിലോ, റോഡിലോ, ബസ്സിലോ എവിടെയും തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന വ്യക്തികളെ കാണാന്‍ സാധിക്കുമെന്നും സജീഷ് കുട്ടനെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും എന്നും അന്‍വര്‍ പറഞ്ഞിരുന്നു. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു.

cake tower new
LATEST NEWS
ചേട്ടന്‍മാര്‍ക്കൊപ്പം ഡ്രസ്സിങ് റും പങ്കിടാനാകില്ല; ഇംഗ്ലണ്ടില്‍ വൈഭവ് സൂര്യവംശിക്ക് സ്‌പെഷ്യല്‍ റൂം

ചേട്ടന്‍മാര്‍ക്കൊപ്പം ഡ്രസ്സിങ് റും പങ്കിടാനാകില്ല; ഇംഗ്ലണ്ടില്‍ വൈഭവ് സൂര്യവംശിക്ക് സ്‌പെഷ്യല്‍ റൂം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിക്ക് ടി20 പരമ്പരകളില്‍ പ്രത്യേക മുറി...

വേടന്റെ കൈകളിലേക്ക് ‘ജാനു’ എത്തി; 33-ാമത് നായക്കുഞ്ഞിനും സ്നേഹഭവനമൊരുക്കി കാവൽ കൂട്ടായ്മ

വേടന്റെ കൈകളിലേക്ക് ‘ജാനു’ എത്തി; 33-ാമത് നായക്കുഞ്ഞിനും സ്നേഹഭവനമൊരുക്കി കാവൽ കൂട്ടായ്മ

തൃശ്ശൂർ: തെരുവ് നായ പ്രശ്നത്തിന് ശാശ്വതവും മാനുഷികവുമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ...

ഫോൺ കാർഡുകൾക്ക് പിന്നാലെ പേപ്പർ കപ്പുകളും; വീണ്ടും ഗിന്നസ് റെക്കോർഡിലേക്ക് സുനിൽ ജോസഫ്

ഫോൺ കാർഡുകൾക്ക് പിന്നാലെ പേപ്പർ കപ്പുകളും; വീണ്ടും ഗിന്നസ് റെക്കോർഡിലേക്ക് സുനിൽ ജോസഫ്

ഇടുക്കി: ഉപയോഗിച്ച ശേഷം സാധാരണയായി നമ്മൾ എറിഞ്ഞുകളയുന്ന പേപ്പർ കപ്പുകളെ നെഞ്ചോട് ചേർത്ത് പിടിച്ച്,...