വേനലാണ്, എന്നു കരുതി വെള്ളം കുടി ‘ഓവർ’ ആകരുത്!

May 3, 2026

‘പുറത്ത് നല്ല ചൂടാണ്, ധാരാളം വെള്ളം കുടിക്കണം’. നിർജ്ജലീകരണം ഒഴിവാക്കാൻ ഇത് പ്രധാനമാണെങ്കിലും വെള്ളം കുടിക്കുന്നത് അമിതമായാൽ ആരോ​ഗ്യത്തെ അത് വിപരീതമായി ബാധിക്കും. ഒരു നിശ്ചിത അളവിൽ കൂടുതൽ വെള്ളം ഓരേ സമയം ഉള്ളിലെത്തുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കാനും മെറ്റബോളിസം നടക്കാനും ചർമത്തിന്റെയും മുടിയുടെയുമൊക്കെ ആരോ​ഗ്യത്തിനും ശരീരത്തിൽ ജലാംശം കൂടിയേ തീരു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ വെള്ളം കുടിച്ചാൽ അത് വൃക്കകൾക്ക് താങ്ങാൻ കഴിയാതെ വരും.

ഒരു മണിക്കൂറിൽ ഏകദേശം 800 മുതൽ 1000 മില്ലി ലിറ്റർ വരെ വെള്ളം മാത്രമേ നമ്മുടെ വൃക്കകൾക്ക് ശുദ്ധീകരിക്കാനാകൂ. ഇത് മറികടക്കുമ്പോൾ വൃക്കകൾക്ക് സമ്മർദം വ‍ർധിക്കുകയും ശരീരത്തിലെ ലവണാംശങ്ങളുടെ തുലനാവസ്ഥ തെറ്റുകയും ചെയ്യുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയുന്നതിലേക്ക് നയിക്കുന്നു. ‘ഹൈപ്പോനാട്രീമിയ’ (Hyponatremia) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

സോഡിയം കുറയുന്നത് കോശങ്ങളിൽ വീക്കം ഉണ്ടാക്കും. തലച്ചോറിലെ കോശങ്ങളിൽ ഇത്തരത്തിൽ വീക്കം സംഭവിക്കുമ്പോൾ അത് സമ്മർദമുണ്ടാക്കുകയും കഠിനമാ തലവേദനയ്ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. പലരും തലവേദന വരുമ്പോൾ നിർജ്ജലീകരണമാണെന്ന് കരുതി വീണ്ടും വെള്ളം കുടിക്കാറുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും.

നമ്മുടെ ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കൂടുതലാണോ?
തലകറക്കവും തലവേദനയും

മനംപുരട്ടൽ അല്ലെങ്കിൽ ഛർദ്ദി

പേശികളിലെ ബലഹീനതയും വേദനയും

ചിലപ്പോള്‍ ഓർമക്കുറവ് അല്ലെങ്കിൽ ബോധക്ഷയം വരെ സംഭവിക്കാം

എത്ര വെള്ളം കുടിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, ചെയ്യുന്ന ജോലി, ജീവിക്കുന്ന സാഹചര്യവും അനുസരിച്ചിരിക്കും. എന്നിരുന്നാലും, പ്രതിദിനം പുരുഷന്മാർ ഏകദേശം 3.7 ലിറ്റർ വെള്ളം കുടിക്കണം. എന്നാല്‍ സ്ത്രീകളിലേക്ക് വരുമ്പോള്‍ എകദേശം 2.7 ലിറ്റർ മാത്രം വെള്ളം മതി. ഇതിൽ കുടിക്കുന്ന വെള്ളത്തിന് പുറമെ ചായ, കാപ്പി, പാൽ, ജ്യൂസ്, ഭക്ഷണത്തിലൂടെ ലഭിക്കുന്ന ജലാംശം എന്നിവയും ഉൾപ്പെടുന്നു. ശുദ്ധജലം മാത്രമായി ഏകദേശം എട്ട് ഗ്ലാസ് കുടിക്കണമെന്നാണ് പൊതുവായ കണക്ക്.

ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണവും പ്രോട്ടീൻ കൂടിയ ഭക്ഷണവും കഴിക്കുമ്പോൾ ദഹനത്തിന് കൂടുതൽ വെള്ളം ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവർക്ക് അതിൽ നിന്ന് തന്നെ ഒരു പരിധി വരെ ജലാംശം ലഭിക്കാറുണ്ട്.

വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദാഹിക്കുമ്പോൾ മാത്രം കുടിക്കുക

ഒന്നിച്ച് രണ്ട് ലിറ്റർ കുടിക്കുന്നതിനേക്കാൾ നല്ലത്, ഇടവേളകളിൽ ഓരോ ഗ്ലാസ് വീതം കുടിക്കുന്നതാണ്.

മൂത്രം കടുത്ത മഞ്ഞനിറമാണെങ്കിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ തെളിഞ്ഞ വെള്ളം പോലെയാണെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നാണ് അർഥം.

വെറുതെ വെള്ളം മാത്രം കുടിക്കാതെ ഇടയ്ക്ക് ഉപ്പിട്ട നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ കുടിക്കുന്നത് സോഡിയം ബാലൻസ് നിലനിർത്താൻ സഹായിക്കും.

cake tower new
LATEST NEWS
മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ്...