മുന്നണി മാറിയെത്തിയ ആയിഷ പോറ്റിയെ വീഴ്ത്തി ബാലഗോപാൽ; കൊട്ടാരക്കരയിൽ ചെങ്കൊടി പാറിച്ച് എൽഡിഎഫ്

May 4, 2026

seena

കൊട്ടാരക്കര: കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം. യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാൽ മണ്ഡലം നിലനിർത്തിയത്. 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കൊട്ടാരക്കര ഇത്തവണ ഇടതിനൊപ്പം നിന്നത്. വിജയിച്ച കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി.

കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. വൈവിധ്യമാർന്ന സാമൂഹിക ഘടനയുള്ള മണ്ഡലമാണിത്. ഹൈന്ദവ വിഭാഗത്തിന് വലിയ ഭൂരിപക്ഷമുണ്ടെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളും ഇവിടെ സജീവമാണ്.

വികസനത്തേക്കാളുപരി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങൾക്കും കളം കണ്ട മത്സരമായിരുന്നു ഇത്തവണ നടന്നത്. മുന്നണി മാറി മത്സരിച്ച അയിഷാ പോറ്റി ഇക്കുറി വിവാദങ്ങൾക്ക് തുടക്കം വെച്ചിരുന്നു. കേരളാ കോൺഗ്രസ് (ബി) വിഭാഗം വിജയിച്ചു പോന്നിരുന്ന മണ്ഡലത്തിൽ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വേരോട്ടമുണ്ടാക്കി മണ്ഡലത്തിൽ വിജയിച്ചത് അയിഷാ പോറ്റിയായിരുന്നു. മുന്നണി മാറ്റത്തിലൂടെ സിപിഎംനെ പ്രതിസന്ധിയിലാക്കുക എന്നതും. ഇതു വഴി മണ്ഡലം പിടിച്ചടക്കുക എന്നത് കോൺഗ്രസിന്റെ ലക്ഷ്യമായിരുന്നു.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...