വീണ്ടും പാമ്പുകടി, കണ്ണൂരില്‍ വയോധിക മരിച്ചു; തൃശൂരില്‍ അടുക്കളയില്‍ പുല്ലാനി മൂര്‍ഖന്‍

May 6, 2026

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.

ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്. അതിനിടെ, തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആര്‍ആര്‍ടി അംഗം അന്‍സാരി കൂളിമുട്ടം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

cake tower new
LATEST NEWS
സൈബർ തട്ടിപ്പുകളുടെ ദൃശ്യവത്കരണം; ‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ

സൈബർ തട്ടിപ്പുകളുടെ ദൃശ്യവത്കരണം; ‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ

ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ...

ഹോർമുസിൽ അയഞ്ഞ് ട്രംപ്; ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവച്ചു

ഹോർമുസിൽ അയഞ്ഞ് ട്രംപ്; ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവച്ചു

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള...

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്....