പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു; മരണം കാര്‍ അപകടത്തില്‍ പരിക്കേറ്റ്

May 6, 2026

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രിയ സുഹൃത്തും സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയുമായ ആര്‍ബി ചൗധരി മികച്ചൊരു നിര്‍മ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. ‘അനേകം യുവ സംവിധായകര്‍ക്ക് അദ്ദേഹം അവസരങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.’ രജനീകാന്ത് പറഞ്ഞു.

‘ഇതിഹാസ നിര്‍മാതാവ് ആര്‍ബി. ചൗധരിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. വര്‍ഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയില്‍ സൂപ്പര്‍ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാന്‍ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആര്‍ബി ചൗധരി നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്.’ ചിരിഞ്ജീവി പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു.

കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിര്‍’ (1990) എന്ന ചിത്രവും ചൗധരി നിര്‍മിച്ചു. ചേരന്‍ പാണ്ടിയന്‍ (1991), ഊര്‍ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), കീര്‍ത്തിചക്ര (2006), മാരീസന്‍ (2025) തുടങ്ങിയവ ആര്‍ബി ചൗധരി നിര്‍മിച്ച ചിത്രങ്ങളാണ്.

cake tower new
LATEST NEWS
സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ

സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ

ഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി - ചെന്നൈ മത്സരത്തിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ...

സൈബർ തട്ടിപ്പുകളുടെ ദൃശ്യവത്കരണം; ‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ

സൈബർ തട്ടിപ്പുകളുടെ ദൃശ്യവത്കരണം; ‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ

ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ...