വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

May 18, 2026

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തില്ല. ഔദ്യോ​ഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. എന്നാൽ ടിവികെയുടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോ​ഗമിക്കുന്നുണ്ടെന്നും അതിനാൽ വമ്പൻ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ സംസ്ഥാനത്തേക്ക് അപ്പോൾ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വന്നാൽ മൊത്തം ശ്രദ്ധയും അദ്ദേഹത്തിലേക്കു പോകുമെന്ന ആശങ്ക കോൺ​ഗ്രസിനുണ്ട്. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ അമിതമായ ജനത്തിരക്കുണ്ടായത് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങിൽ അദ്ദേഹം കൂടി എത്തിയാൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാന ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.

സത്യപ്രജ്ഞാ ചടങ്ങിലേക്ക് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്. കോൺ​ഗ്രസിന്റെ കൂടി പിന്തുണ വിജയ് സർക്കാരിനുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവർ ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.

cake tower new
LATEST NEWS
സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും...

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

ബംഗളൂരു: കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം....