സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

May 20, 2026

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലും യുഡിഎഫ് ഘടകകക്ഷികൾക്കിടയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാർക്ക് അനുവദിച്ച വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലെത്തിച്ച് ഗവർണർക്ക് കൈമാറി. വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഗവർണറുടെ അംഗീകാരം ലഭിച്ചാലുടൻ പുറത്തിറങ്ങും

തുടക്കത്തിൽ മുതിർന്ന നേതാവ് കെ. മുരളീധരന് വൈദ്യുതി വകുപ്പ് നൽകാനായിരുന്നു കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്ക് വൈദ്യുതി വകുപ്പ് വേണ്ടെന്ന കർശന നിലപാട് മുരളീധരൻ പരസ്യമായി സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തിൽ കനത്ത തർക്കങ്ങൾക്ക് തുടക്കമായത്. ആദ്യഘട്ടം മുതൽ തന്നെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാനായിരുന്നു മുരളീധരൻ താല്പര്യം പ്രകടിപ്പിച്ചത്. ഒടുവിൽ മുരളീധരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിനൊപ്പം സ്പോർട്സ് വകുപ്പ് കൂടി അദ്ദേഹത്തിന് നൽകാൻ ലീഡർഷിപ്പ് തീരുമാനിക്കുകയായിരുന്നു. അതേസമയം, കെ മുരളീധരന് നൽകാനിരുന്ന വൈദ്യുതി വകുപ്പ് അനിൽകുമാറിന് നൽകാനാണ് പുതിയ ധാരണ. അനിൽകുമാറിന് വൈദ്യുതിക്കൊപ്പം അതീവ പ്രാധാന്യമുള്ള ദേവസ്വം വകുപ്പ് കൂടി നൽകി തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങളാണ് കോൺഗ്രസിനുള്ളിൽ നടന്നത്.

cake tower new
LATEST NEWS
‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

'സർവ്വം മായ' എന്ന ചിത്രത്തിൽ ഡെലൂലുവായെത്തി മലയാളികളുടെ ഒന്നടങ്കം മനം കവർന്ന നടിയാണ് റിയ ഷിബു....

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോ​ഗം ഇന്ന്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോ​ഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന ആദ്യ മന്ത്രിസഭ യോ​ഗത്തിലെ...