ഇരട്ട ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 20, 2026

തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തുടങ്ങി കേരളം, തെക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി.കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയുണ്ട് ( 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം ). ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

LATEST NEWS
ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പൊള്ളും വില; ആര്‍ബിഐ പരിധിയും കടന്ന് പണപ്പെരുപ്പം 6.09% ആയി; 2 വര്‍ഷത്തിനിടെ ആദ്യം

ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പൊള്ളും വില; ആര്‍ബിഐ പരിധിയും കടന്ന് പണപ്പെരുപ്പം 6.09% ആയി; 2 വര്‍ഷത്തിനിടെ ആദ്യം

ഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ)...

‘ഇന്നത്തെ ദിവസം പട്ടിണി മാത്രമായിരുന്നു, എങ്കിലും വയറുനിറയെ കഴിച്ചു, നന്ദി’; അഭിമന്യുവിന്റെ കൈപ്പടയിലുള്ള കുറിപ്പ് കോടതിയിൽ

‘ഇന്നത്തെ ദിവസം പട്ടിണി മാത്രമായിരുന്നു, എങ്കിലും വയറുനിറയെ കഴിച്ചു, നന്ദി’; അഭിമന്യുവിന്റെ കൈപ്പടയിലുള്ള കുറിപ്പ് കോടതിയിൽ

കൊച്ചി: "ഇന്നത്തെ ദിവസം പട്ടിണി മാത്രമായിരുന്നു, എങ്കിലും വയറു നിറയെ കഴിച്ചു. ഭക്ഷണം തന്നതിന് വളരെ...

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

കോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ നടന്ന രണ്ട് വ്യത്യസ്ത സൈബർ തട്ടിപ്പുകളിൽ വനിതയ്ക്കും...