അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

May 25, 2026

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് അതിക്രൂരമായി മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ മണ്ണാര്‍ക്കാട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു.

cake tower new
LATEST NEWS
പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

ഇന്ത്യയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ക്രൂഡ് ഓയില്‍...

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ എന്ന് ഉറപ്പിച്ച് പൊലീസ്. 80...

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ്...