‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

May 25, 2026

seena

തിരുവനന്തപുരം: ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഇതിനോടൊപ്പം, താൽക്കാലിക നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശമുണ്ട്. താൽക്കാലിക നിയമനങ്ങളിൽ 1:1 എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടികവിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ക്രമമനുസരിച്ച് നൽകണം. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രമേ പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താൻ അനുവാദമുള്ളൂ.

ഇതിന് പകരമായി തൊട്ടടുത്ത വരാനിരിക്കുന്ന ഒഴിവ് സംവരണ വിഭാഗത്തിനായി മാറ്റിവെക്കണമെന്നും വിദ്യാലയങ്ങളിൽ പരിശോധന നടത്തുമ്പോൾ വിദ്യാഭ്യാസ ഓഫീസർമാർ ഈ സംവരണക്രമം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

പൂർണ്ണ യോഗ്യതയുള്ളവരെ മാത്രമേ താൽക്കാലിക അധ്യാപകരായി നിയമിക്കാവൂ. കൂടാതെ താൽക്കാലിക നിയമനങ്ങൾക്കായുള്ള അഭിമുഖ പാനലിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയുടെയോ സാന്നിധ്യം ഇനി മുതൽ നിർബന്ധമായിരിക്കും എന്നും ഉത്തരവിലൂടെ സർക്കാർ അറിയിച്ചു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...