ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

May 25, 2026

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ എന്ന് ഉറപ്പിച്ച് പൊലീസ്. 80 വയസുകാരിയായ ഫാത്തിമയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാധാരണയായി മക്കളോടൊപ്പമാണ് ഫാത്തിമ താമസിക്കുന്നത്. മക്കളുടെ വീടുകള്‍ക്ക് അരികില്‍ ഇവരുടെ തറവാട് വീട് ഉണ്ട്. അവിടേയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഉമ്മയെ അന്വേഷിച്ച് ഇളയ മകന്‍ ഉസ്മാന്‍ തറവാട്ട് വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. വീടിന്റെ മുന്‍ഭാഗത്ത് നിന്ന് സംശയാസ്പദമായ നിലയില്‍ ഷൂവിന്റെ ലെയ്‌സ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നായ ഇത് മണംപിടിച്ച് വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരം വരെ പോയി.

LATEST NEWS
തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

കോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ നടന്ന രണ്ട് വ്യത്യസ്ത സൈബർ തട്ടിപ്പുകളിൽ വനിതയ്ക്കും...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ടിപിസി കരാര്‍ വേഗത്തിലാക്കും; ഫെബ്രുവരി മുതല്‍ 540 മെഗാവാട്ട് ലഭിച്ചേക്കും

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ടിപിസി കരാര്‍ വേഗത്തിലാക്കും; ഫെബ്രുവരി മുതല്‍ 540 മെഗാവാട്ട് ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി എന്‍ടിപിസിക്ക് കീഴിലുള്ള...