ബിഎസ്എൻഎൽ ജൂനിയർ ടെലികോം ഓഫീസർ (JTO) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണ് ഉള്ളത്. ബി.ടെക്/ബി.ഇ, എം.എസ്.സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ ജൂൺ 4 മുതൽ ജൂലൈ 3 വരെ സമർപ്പിക്കാം.
യോഗ്യത
വിദ്യാഭ്യാസ യോഗ്യത
കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്നും താഴെ പറയുന്ന വിഷയങ്ങളിലേതെങ്കിലും ഒന്നിൽ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.
ടെലികമ്മ്യൂണിക്കേഷൻ
ഇലക്ട്രോണിക്സ്
റേഡിയോ
കംപ്യൂട്ടർ
ഇലക്ട്രിക്കൽ
ഇൻഫർമേഷൻ ടെക്നോളജി (IT)
ഇൻസ്ട്രുമെന്റേഷൻ
അല്ലെങ്കിൽ
എം.എസ്.സി ഇലക്ട്രോണിക്സ്
എം.എസ്.സി കംപ്യൂട്ടർ സയൻസ്
ഉയർന്ന യോഗ്യത
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ എംടെക് നേടിയ ഉദ്യോഗാർത്ഥികൾക്കും ഡയറക്ട് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
കാഴ്ച സംബന്ധിച്ച യോഗ്യത
അപേക്ഷകർക്ക് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവും രണ്ട് കണ്ണുകൾക്കും ശരിയായ കാഴ്ചശേഷിയും ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയ
കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് പരീക്ഷ (CBT) വഴിയാണ് നിയമനം നടത്തുന്നത്.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയിൽ ആകെ 120 ചോദ്യങ്ങളുണ്ടാകും, മൊത്തം 480 മാർക്കാണ്.
പരീക്ഷയിൽ എഞ്ചിനീയറിങ് സ്ട്രീം സെക്ഷൻ I-ൽ 50 ചോദ്യങ്ങൾക്ക് 200 മാർക്കും, സെക്ഷൻ II-ൽ 50 ചോദ്യങ്ങൾക്ക് 200 മാർക്കും, ജനറൽ അബിലിറ്റി ടെസ്റ്റ് സെക്ഷൻ III-ൽ 20 ചോദ്യങ്ങൾക്ക് 80 മാർക്കും ലഭിക്കും.
ഓരോ ശരിയുത്തരത്തിനും 4 മാർക്ക് നൽകും, തെറ്റായ ഉത്തരങ്ങൾക്ക് 1 മാർക്ക് വീതം കുറയ്ക്കുന്ന നെഗറ്റീവ് മാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.




















