ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

May 28, 2026

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും കോർപ്പറേഷൻ മുൻ കൌൺസിലറുമായ ഐ പി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബിനു കീഴടങ്ങിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ പി ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്.

LATEST NEWS
ഭാരതപ്പുഴ തീരത്ത് രണ്ട് മഹാമാഘ മഹോത്സവങ്ങൾ നടക്കുമെന്ന് ഉറപ്പായി; പുതിയ സംഘാടക സമിതി രൂപീകരിച്ചു

ഭാരതപ്പുഴ തീരത്ത് രണ്ട് മഹാമാഘ മഹോത്സവങ്ങൾ നടക്കുമെന്ന് ഉറപ്പായി; പുതിയ സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: റവന്യൂ വകുപ്പിന്റെയും നാവമുകുന്ദ ക്ഷേത്ര ട്രസ്റ്റിയായ സാമൂതിരിയുടെയും നേതൃത്വത്തിൽ...