കാലുവേദനയുമായി എത്തി, രോഗിയുടെ ഞരമ്പുകള്‍ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവ്

May 29, 2026

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രോഗിയുടെ കാലിലെ ഞരമ്പുകള്‍ മുറിച്ചു മാറ്റിയെന്നാണ് കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലായ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതി (73) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗിയുടെ കാല് മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മെയ് 12 നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് പാര്‍വതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് രോഗിയുടെ സര്‍ജറി നടത്തിയ കാലില്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ രോഗിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചതായി കണ്ടെത്തി.

എന്നാല്‍ ഈ വിവരം ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ച് രോഗിയെ മറ്റെവിടേക്കെങ്കിലും കൊണ്ടു പോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കൊണ്ട് പോകുന്നതെന്ന് എഴുതി വാങ്ങുകയും. രോഗിയുടെ ഇത് വരെയുള്ള ചികിത്സ വിവരങ്ങള്‍ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. അങ്ങിനെയാണ് വയോധികയെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ രോഗിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിട്ടും ഇന്‍ഷൂറന്‍സ് നല്‍കാതെ 6 ദിവസം കളിപ്പിച്ചു. ഇതിനിടയില്‍ 3 സര്‍ജറിയും നടത്തി. ഇതിനുള്ള പണം കയ്യില്‍ നിന്നും അടച്ച ശേഷമാണ് ഇന്‍ഷൂറന്‍സ് നല്‍കിയത്. ഇതിനോടകം തന്നെ രോഗിക്ക് മൂന്നോളം ശസ്ത്രക്രിയകളാണ് കഴിഞ്ഞത്. പരിശോധിച്ച ശേഷം വിശദീകരണം നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.

cake tower new
LATEST NEWS
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടമായിട്ടില്ല; റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം; ഭരണസമിതി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടമായിട്ടില്ല; റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം; ഭരണസമിതി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി...