ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം, വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാർഥികളെ സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന ടീച്ചർ സ്വാഗതവും വിനു മാഷ് നന്ദിയും പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫിലോസഫി...


















