അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ ചിലവഴിച്ചു സ്ഥാപിച്ച വാട്ടർ എ.ടി.എം പൂട്ടി

Jun 6, 2026

seena

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടി.എം പൂട്ടി. വാട്ടർ അതോറിറ്റിയുടെ അറിവില്ലാത്ത കുടിവെള്ളം കടത്തിയതിനാണ് നടപടി. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഗ്രാമ പഞ്ചായത്തിൽ അഞ്ച് ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം നാണ് പൂട്ട് വീണത്.

കഴിഞ്ഞ ഭരണസമിതിയുടെ പ്രോജക്റ്റ് ആയിരുന്നു ഇത്.
ഗ്രാമപഞ്ചായത്ത് ഓഫീസ് ആവിശ്യത്തിനായ് നൽകിയ കുടിവെള്ള കണക്ഷൻ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതോടെ വാട്ടർ എടിഎം ലേക്കുള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. കഴിഞ്ഞ ഭരണനസമിതിയുടെ കാലത്ത് 2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നിർമ്മാണം പൂർത്തിയാക്കിയത്. ആർ.ജെ എന്റർ പ്രൈസസ് പള്ളിപ്പുറമെന്ന സ്ഥാപനമാണ് പദ്ധതിയുടെ നിർമ്മാണ ചുമതല വഹിച്ചത്.

പദ്ധതിയ്ക്കായുള്ള കുടിവെള്ള ഇലക്ട്രിക് ലൈൻ എന്നിവ എടുത്തിരിക്കുന്നത് നിലവിലെ പഞ്ചായത്ത് ഓഫീസിൽ നിന്ന് തന്നെയായിരുന്നു. വാട്ടർ അതോറിറ്റി ചട്ടം സെക്ഷൻ 4(1) പ്രകാരം അതോറിറ്റിയുടെ നൽകുന്ന കുടിവെള്ളം വിൽപ്പനനടത്തുവാൻ വക്തികൾക്കോ സ്ഥാപനങ്ങൾക്കോ അധികാരമില്ല. മാത്രവുമല്ല ഇത് നിയമലംഘനത്തിന്റെ കഠിന്യം അനുസരിച്ച് പിഴയോ ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. ഇത് പ്രകാരമാണ് വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ച്‌ 6 ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിനാണ് എടിഎം ന്റെ പ്രവർത്തനോദ്ഘാടനം ചെയ്തത്. മിഷീന്റെ പുറത്ത് നിലവിലെ എല്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പദ്ധതി ഉദ്ഘാടന ചടങ്ങ് ആയിരുന്നു ഇത്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...