കടയ്ക്കാവൂർ നെടിയവിള അപ്പൂപ്പൻ നടക്കു സമീപമുള്ള റബ്ബർ തോട്ടത്തിന് താഴെയുള്ള വീട്ടിൽ നിന്നും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ സതികുമാരിയും സുഹൃത്തുക്കളും പ്ലാസ്റ്റിക് ശേഖരിച്ച് വരവേ കീഴാറ്റിങ്ങൽ സ്വദേശി രാജു (51) ഇവരെ അസഭ്യം വിളിക്കുകയും കൂടെ ഉണ്ടായിരുന്നവരുടെ മുമ്പിൽ വച്ച് മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ് എച്ച് ഒ സൈജുവിന്റ നേതൃത്വത്തിൽ എസ് ഐ മാരായ ജയപ്രസാദ്, രാജീവ്, പോലീസ് ഉദ്യോഗസ്ഥരായ ജയശങ്കർ, ശ്യാം എന്നിവർ ചേർന്ന് തിനവിളയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആർടിസി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രാപദ്ധതി പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ...


















