‘ബ്രസീലിന് കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്’; സോഷ്യൽ മീ‍ഡിയ നിറഞ്ഞ് ലാലേട്ടന്റെ വാക്കുകൾ

Jun 12, 2026

ലോകകപ്പ് ആവേശത്തിലേക്ക് കടന്നു കഴിഞ്ഞു എല്ലാവരും. പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഇനി ഒരു കുടുംബമായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫുട്ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് എല്ലാവരും ഒന്നു ചേരുന്നു. കപ്പ് ആര് ഉയർത്തുന്നു എന്നത് മാത്രമല്ല ഫുട്ബോൾ പ്രേമികൾക്ക് പ്രധാനം, ആ യാത്ര കൂടിയാണ്.

കൂളായും ടെൻഷനടിച്ചും പ്രാർഥിച്ചും കടന്നു പോകുന്ന രാത്രികൾ പലർക്കും ഒരു വൈകാരിക അനുഭവം കൂടിയാണ്. ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ പലരും ഇമോഷ്ണലായി പോകുന്നതും ആ യാത്ര ജീവിതത്തിന്റെ ഭാ​ഗമായതു കൊണ്ടാണ്.

ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്റെ ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. “ബ്രസീലിന് കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്..നെയ്മറും വിനീഷ്യസും ഉള്ളത് കൊണ്ട് ഇത്തവണ ബ്രസീൽ നേടും..!” – എന്നാണ് മോഹൻലാൽ പറഞ്ഞതായി ആരാധകർ ഫാൻസ് പേജുകളിൽ പങ്കുവച്ചിരിക്കുന്നത്.നിരവധി പേരാണ് മോഹൻലാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘കിട്ടാത്തവർക്ക് കിട്ടട്ടെ എന്ന ലൈൻ ആണ് ലാലേട്ടൻ… മുൻപ് അർജന്റീനയെ ‘ആയിരുന്നു അദ്ദേഹം സപ്പോർട്ട് ചെയ്തിരുന്നത് എന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് ഇനി മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

LATEST NEWS
അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന...