നടി സഞ്ചിത ഉഗാലെ തൂങ്ങി മരിച്ച നിലയില്‍

Jun 15, 2026

യുവനടി സഞ്ചിത ഉഗാലെയുടെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ബോളിവുഡ്. 22 കാരിയായ സഞ്ചിതയെ ജൂണ്‍ 14 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നാരസോപാര ഈസ്റ്റിലെ സായ് സന്തോഷി ബില്‍ഡിംഗിലെ സ്വവസതിയിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മരണത്തില്‍ മുംബൈ അച്ചോലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാതില്‍ അകത്തു നിന്ന് പൂട്ടിയ ശേഷം കിടപ്പുമുറിയിലെ ഹാനില്‍ സാരിയുപയോഗിച്ചായിരുന്നു സഞ്ചിത ആത്മഹത്യ ചെയ്തത്. നടിയെ വസൈ-വിരാര്‍ മുന്‍സിപ്പല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍ മച്ഛിന്ദ്ര ഉഗാലെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അപകടമരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ മരണകാരണം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം സഞ്ചിതയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് ഗാനം ഡഫ്‌ലി വാലെ ഡഫ്‌ലി ബജായ്ക്ക് ചുവടുവെക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് 24 മണിക്കൂര്‍ പോലും പിന്നിടുന്നതിന് മുമ്പാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്ര പെട്ടെന്ന് നടിയെ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ച എന്താണ് സംഭവിച്ചതെന്നാണ് ആരാധകരും സിനിമാ ൃലോകവും ചോദിക്കുന്നത്.

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് സഞ്ചിത. കുകും ഭാഗ്യ, സാജന്‍ ഗര്‍, ദില്‍വാലെ ദുല്‍ഹ ലേ ജായേംഗി തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടി. കുകും ഭാഗ്യയിലെ ദിയ ടണ്ടന്‍ സഞ്ചിതയ്ക്ക് കയ്യടി നേടിക്കൊടുത്ത കഥാപാത്രമാണ്. വിക്കി കൗശല്‍ ചിത്രം ഛാവയില്‍ താരാബായ് ആയി അഭിനയിക്കുകയും ചെയ്തിരുന്നു.

cake tower new
LATEST NEWS
‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ വ്യാപ്തമായി പ്രചരിക്കുന്ന ആകര്‍ഷകമായ സമ്മാന പദ്ധതി...

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

കൊച്ചി: കേരളത്തിൽ വൻ തോതിൽ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത് മെഡിക്കൽ...