അഞ്ചുതെങ്ങ് മാമ്പള്ളിയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ജീവനൊടുക്കി

Jun 17, 2026

seena

അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് യേശുദാസ് (പ്രിൻസ്) റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് (15) നെ കഴിഞ്ഞ ദിവസം രാത്രി 7:50 ഓടെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് സമീപ വാസികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സാധാരണ സ്കൂൾ ബസിൽ എത്തുന്ന അലൻ ഇന്നലെ നടന്നാണ് എത്തിയതെന്നും, സഹോദരിയോട് തന്നെ ബുദ്ധിമുട്ടിക്കരുത് താൻ റൂമിലെ കതക് അടച്ച് ഇരുന്നു പഠിക്കാൻ പോകുകയാണെന്നും പറയുകയും ചെയ്തിരുന്നതായി പറയുന്നു. തുടർന്ന് മണിക്കൂർ കഴിഞ്ഞിട്ടും അലനെ പുറത്ത് കാണാത്തതിനെ തുടർന്ന് അനുജത്തി വാതിലിൽ തട്ടി വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയും, വാതിൽ ചവിട്ടി തുറന്നപ്പോൾ അലൻ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 10ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു അലൻ. സഹോദരങ്ങൾ അഭിയ (13) സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥിയും, ദിയ ഏയ്ഞ്ചൽ അലക്സ് (6) സെന്റ് അലോഷ്യസ് എൽ. പി സ്കൂൾ വിദ്യാർത്ഥിയുമാണ്. മൃതദേഹം പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചുതെങ്ങ് പോലീസ് നടപടി ക്രമങ്ങൾ ആരംഭിച്ചു. ഓട്ടോ തൊഴിലാളിയായിരുന്ന അച്ഛൻ യേശുദാസ് 10 വർഷങ്ങൾക്ക് മുൻപുണ്ടായ ഓട്ടോ അപകടത്തിൽ മരണപ്പെട്ടിരുന്നു. അമ്മ റിനു കുവൈറ്റിൽ ജോലി നോക്കുകയാണ്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...