വായനോത്സവവുമായി ഗവ:ഹൈസ്കൂൾ കുടവൂർക്കോണം

Jun 19, 2026

seena

ആറ്റിങ്ങൽ: വായന ദിനത്തോടനുബന്ധിച്ച് കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം നടന്നു. അധ്യാപക പരിശീലകനായ മനോജ് കോവിൽവീട് “വായന സർഗ്ഗാത്മകതയുടെ സുഹൃത്ത് ” എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.

സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ വായനദിന സന്ദേശം നൽകി. പ്രത്യേക അസംബ്ലിയിൽ വച്ച് കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. കുട്ടികളുടെ പ്രതിനിധി വൈഗ.എം.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈഗ.എസ്.എച്ച്, പി.എൻ.പണിക്കർ അനുസ്മരണം നടത്തി. വായനാ വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പുസ്തക പരിചയം, പുസ്തക ചർച്ച, വായന മത്സരം, ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കും. സ്റ്റാഫ് സെകട്ടറി ശ്രീകുമാർ.ജി, സ്കൂൾ ലൈബ്രേറിയൻ സംഗീത, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...