മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ ആർ എസ് ബാബു അന്തരിച്ചു

Jun 19, 2026

seena

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ ആർ എസ് ബാബു അന്തരിച്ചു. കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററായും കലാകൗമുദി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ മുൻ ഡയറക്ടർ ആയിരുന്നു.

ഇൻവിസ് മൾട്ടിമീഡിയയുടെ സ്ഥാപക ചെയർമാനാണ്. ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ ആയിരുന്നു. ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം,
എസ് ജയചന്ദ്രൻ നായർ സ്മാരക പ്രഥമപുരസ്കാരം, ശിവറാം അവാർഡ് (രണ്ടുതവണ),
സംസ്ഥാന സർക്കാർ അവാർഡ്, ഐ വി ദേവദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം, പ്രസ്പാസ് കേസ് തുടങ്ങിയവ പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിച്ചത് എൻ ആർ എസ് ബാബുവാണ്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...