‘വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല’; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!

Jun 25, 2026

seena

വിജയ്‌യുടെ പിറന്നാള്‍ ദിവസം ആരാധകര്‍ കാത്തിരുന്നത് തൃഷയുടെ ആശംസാ പോസ്റ്റിന് വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം തന്നെയാണ് തൃഷ പങ്കുവച്ചതും. വിജയ്‌ക്കൊപ്പം കേക്ക് മുറിച്ച് ബര്‍ത്ത് ഡെ ആഘോഷിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു.

എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും എഐ ഉപയോഗിച്ച് തൃഷ നിര്‍മിച്ചതാണെന്നുമാണ് ഗായിക സുചിത്ര ആരോപിക്കുന്നത്. വിഡിയോയിലൂടെയാണ് സുചിത്ര തൃഷയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

”ഗായ്‌സ് അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ഫോട്ടോ ആണോ? ഞാന്‍ വലിയ എഐ എക്‌സ്‌പേര്‍ട്ട് ഒന്നുമല്ല. എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്റെ ഫാബ്രിക്കും കോളറും സ്വാഭാവികമായി തോന്നുന്നില്ല. സൂം ചെയ്ത് നോക്കിയാല്‍ മനസിലാകും. എല്ലാം 2ഡി ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തു നോക്കൂ. തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നത്. കാരണം അത് യഥാര്‍ത്ഥ ഷര്‍ട്ടല്ല” എന്നാണ് സുചിത്ര പറയുന്നത്.

”അദ്ദേഹത്തിന്റെ മുഖം അസംബ്ലിയില്‍ നിന്നുള്ള ചിത്രത്തില്‍ നിന്നുമാണ് അവള്‍ എടുത്തിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ അസംബ്ലിയില്‍ നിന്നുമുള്ളത് കിട്ടും. ആ മുഖം, മുടിയുമെല്ലാം അസംബ്ലിയില്‍ നിന്നുള്ള ചിത്രങ്ങളിലേത് പോലെയാണ്. എഐയോട് ചോദിച്ചാല്‍ ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കി തരിക”.

”ബര്‍ത്ത് ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ ആരാണ് കേക്കിന് മേലെ വെക്കുന്നത്? ഷര്ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാകുന്നു” എന്നും സുചിത്ര പറയുന്നു.

നേരത്തെ, എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്. കേക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടന്റെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തിയിരുന്നു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...