പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു

Jun 28, 2026

പോത്തൻകോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളെ സന്നാഹമാക്കുക എന്ന ലക്ഷ്യത്തോടെ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സന്ദേശ റാലിയും സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ ക്ലാസ്സിൽ പോത്തൻകോട് പഞ്ചായത്ത് ബ്ലോക്ക് മെമ്പറും പി.ടി.എ.പ്രസിഡൻ്റുമായ നയനഷമീർ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രവീന്ദ്രൻ നായർ ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി. ലഹരി വസ്തുക്കൾ വ്യക്തി ജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ തകർക്കുന്നുവെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി, അദ്ധ്യാപകരായ മുനിർ, ബിജുലാൽ, വിഷ്‌ണു, ഷൈനി എന്നിവരും പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ ശാന്തിലാൽ, ഹലീൽ, അനുപമ,ലതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ക്ലാസ്സിനുശേഷം വിദ്യാലയത്തിലെ വിവിധ സേനാവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് വിപുലമായ ലഹരിവിരുദ്ധ സന്ദേശ റാലിയും നടന്നു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC), എൻ.സി.സി ആർമി (NCC Army), എൻ.സി.സി നേവി (NCC Navy), ജൂനിയർ റെഡ് ക്രോസ് (JRC) തുടങ്ങിയ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതിയും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായ നയന ഷമീറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരിയില്ലാത്ത ഒരു നല്ല നാളെയെ കെട്ടിപ്പടുക്കാൻ വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകരും പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളും ഓർമ്മിപ്പിച്ചു. സ്കൂളിലെ മറ്റ് അധ്യാപകരും വിമുക്തി ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു.

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...