വർക്കല ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ലെന്ന് പരാതി.
ചെറുന്നിയൂർ മേക്കോണം അനിത വിലാസത്തിൽ അക്ഷയ് (15), മേൽവെട്ടൂർ പുല്ലുകുഴിയിൽ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രാത്രി 8.40 ഓടെ രക്ഷിതാക്കൾ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 960 രൂപയാണ് വര്‍ധിച്ചത്. 1,14,880 രൂപയാണ്...
















