കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

Jul 1, 2026

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. കോച്ചിം​ഗ് സെന്ററുകൾക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.

ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ പരിഷ്കാരത്തിനാണ് സർക്കാർ നീക്കം. കോച്ചിം​ഗ് സെന്ററുകളിലെ ടോപ്പർ പരസ്യങ്ങൾക്ക് ഇതോടെ കടിഞ്ഞാൺ വീഴും. കോച്ചിം​ഗ് സെന്ററുകൾ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തിൽ കൊണ്ടുവരും. സ്കൂൾ വിദ്യാർഥികൾക്ക് 2–3 മണിക്കൂർ കോച്ചിങ് പരിധിയുണ്ടായിരിക്കുംകൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉൾപ്പെടെ നൽകാൻ പാടുള്ളൂ എന്നതടക്കമുള്ള നിർദേശങ്ങളും നിയമത്തിൻ്റെ പരിധിയിൽ വരും. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോർട്ട് ഉടൻ നൽകും.

cake tower new
LATEST NEWS
ബി സുമംഗല (70) അന്തരിച്ചു

ബി സുമംഗല (70) അന്തരിച്ചു

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് പി.എസ് നിവാസിൽ ബി സുമംഗല (70) അന്തരിച്ചു. ഭർത്താവ് പി സുജാതൻ (പി.എസ്...