വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി

Jul 2, 2026

വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി. ശിവഗിരി തൊടുവേ മേലതിൽ വീട്ടിൽ ജീവൻ (17)നെയാണ് കാണാതായത്. ജൂൺ 30ന് സുഹൃത്തിന്റെ ജേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ തൃശൂരിൽ പോയ ജീവൻ തിരികെ വീട്ടിലെത്താൻ വൈകിയതിന് വിദേശത്തു ജോലിചെയ്യുന്ന മാതാവ് ഫോണിലൂടെ വഴക്ക് പറഞ്ഞതാകാം വീട് വിട്ട് പോകാൻ കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലാണ് വർക്കല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് അന്വേഷണം ആരംഭിച്ചു.

ജൂൺ 30ന് വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ലെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്.

ചെറുന്നിയൂർ മേക്കോണം അനിത വിലാസത്തിൽ അക്ഷയ് (15), മേൽവെട്ടൂർ പുല്ലുകുഴിയിൽ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഈ സംഭവത്തിലും വിദ്യാർത്ഥികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്.

cake tower new
LATEST NEWS

മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഒളിവില്‍ പോയ ചെറുമകനെ പൊലീസ് വെടിവെച്ചു വീഴ്ത്തി

ബംഗലൂരു: മുത്തശ്ശിയെ ചെറുമകന്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം....

ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം

ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം

ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി...

പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ...