മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

Jul 2, 2026

നടി അന്‍സിബ ഹസ്സന്‍ വീണ്ടും കോടതിയില്‍. ലക്ഷ്മി പ്രിയ്‌ക്കെതിരായ പരാതിയിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ലക്ഷ്മി പ്രിയയ്ക്ക് എതിരായ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ അന്‍സിബ തീരുമാനിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്നാണ് പരാതി. താന്‍ മദ്യപിക്കാറുണ്ടെന്നും തനിക്ക് മദ്യം വാങ്ങിത്തന്നിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞത് വാസ്തവിരുദ്ധമാണെന്നാണ് അന്‍സിബ പരാതിയില്‍ പറയുന്നത്. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമയ്ക്കും അവതാരകനുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ നടി ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന് അന്‍സിബ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ ഭരണസമിതി രാജിവെക്കാനുണ്ടായ സാഹചര്യത്തില്‍ തന്നോട് വക്തിവൈരാഗ്യം തീര്‍ക്കാനായി ശ്വേത മേനോനും ലക്ഷ്മി പ്രിയയും ശ്രമിക്കുകയാണെന്നാണ് അന്‍സിബയുടെ ആരോപണം.

ടിനി ടോമിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് അന്‍സിബ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഉത്തരവിലാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുക്കുന്നത്.

LATEST NEWS
ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ഡല്‍ഹി: ഇന്ന് മുതല്‍ അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല. സേവ് ചെയ്യാത്ത നമ്പറാണെങ്കിലും...

‘കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും’; എസ്‌ഐടി റിപ്പോര്‍ട്ട്

‘കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും’; എസ്‌ഐടി റിപ്പോര്‍ട്ട്

കണ്ണൂര്‍: മുന്‍മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക...