ഓണം വാരാഘോഷം ആഗസ്‌ത്‌ 24 മുതല്‍ 30 വരെ

Jul 3, 2026

seena

“ഓണം വാരാഘോഷം ആഗസ്‌ത്‌ 24 മുതല്‍ 30 വരെ. ഉദ്ഘാടനം ആഗസ്‌ത്‌ 24ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. കഴിഞ്ഞ വര്‍ഷം വാരാഘോഷത്തിന്റെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയുമുണ്ടാകും. ചില സ്ഥലങ്ങള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ഓണം ടൂറിസം വാരാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മന്ത്രി പി സി വിഷ്‌ണുനാഥ്‌ അറിയിച്ചു.

കവടിയാര്‍മുതല്‍ മണക്കാടുവരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ദിവസവും വൈകിട്ട്‌ ആറുമുതല്‍ ഏഴുവരെ തെയ്യം, പടയണി, തോല്‍പാവക്കൂത്ത്, വിവിധ നാടന്‍ കലാരൂപങ്ങൾ എന്നിവയുടെ അവതരണം നിശാഗന്ധിയില്‍ നടക്കും. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ നഗരത്തിലെ പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ച് ബ്രോഷറുകളും ഇംഗ്ലീഷിലുള്ള പദ്ധതി വിശദാംശങ്ങളും വിതരണം ചെയ്യും. കലാകാരന്മാർക്ക് 
അപേക്ഷിക്കാം​ ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അപേക്ഷ നൽകാം.

12ന്‌ വൈകിട്ട്‌ അഞ്ചിനുമുന്പ്‌
കണ്‍വീനര്‍, ഓണം ടൂറിസം വാരാഘോഷം- 2026, വിനോദസഞ്ചാരവകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ നൽകാം. അപേക്ഷാ കവറിന് മുകളില്‍ ‘ഓണം ടൂറിസം വാരാഘോഷം 2026′ എന്ന് എഴുതണം.
ഫോണ്‍: 0471 2560426.
വിവരങ്ങള്‍ക്ക്:www.keralatourism.org

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...