വാർഷിക പൊതുയോഗവും അനുമോദനവും നടത്തി

Jul 13, 2026

seena

തോന്നയ്ക്കൽ: സാരംഗി റസിഡൻ്റ്സ് അസോസിയേഷൻ ആറാമത് വാർഷിക പൊതുയോഗവും SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും നടത്തി. സാരംഗിയുടെ പ്രസിഡൻ്റ് എം.ശ്രീകണ്ഠൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ആർ.എസ്. വിനോദ് മണി, മറ്റു ഭാരവാഹികളായ എം. അംബിക, കെ. ബിന്ദു കുമാരി, ട്രഷറർ എ. എം സുധീർ തുടങ്ങിയവർ സംസാരിച്ചു.

പൊതുയോഗം 2026 -28 വർഷത്തെ പുതിയ ഭാരവാഹികളായി എം. ശ്രീകണ്ഠൻ നായർ (പ്രസിഡൻ്റ്), എസ്.ഷമി കുമാർ, രാകേഷ് മോഹൻ (വൈസ് പ്രസിഡൻ്റ്), ആർ.എസ്. വിനോദ് മണി (സെക്രട്ടറി), ലിനുകുമാർ.വി. എസ്, എസ്.ഷീബ (ജോയിൻ്റ് സെക്രട്ടറി), കെ. ബിന്ദുകുമാരി (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.

cake tower new
LATEST NEWS