പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ മെറിറ്റ് ഈവെനിംഗ് ആഘോഷിച്ചു

Jul 13, 2026

seena

ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മെറിറ്റ് ഈവെനിംഗ് അഭിനന്ദന സമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ് ആർ. എസ്. ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി പി. എസ്. രാജൻ സ്വാഗതം ആശംസിച്ചു. തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എൽ. എൽ. ബി വരെ എത്തിയ പ്രതിഭ, അനിതകുമാരി എസ്. ആയിരുന്നു മുഖ്യാതിഥി.

കഠിനമായ ജീവിത സാഹചര്യങ്ങൾ മറികടന്നു 60 വയസ്സിനുശേഷം പ്ലസ് ടു, ഡിഗ്രി കോഴ്സ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടി ഇപ്പോൾ എൽ. എൽ. ബി ചെയ്തുകൊണ്ടിരിക്കുന്ന അനിതകുമാരിയുടെ ജീവിതവിജയകഥ വിദ്യാർഥികൾക്കും, മുതിർന്നവക്കും പ്രചോദനം നൽകുന്നതായിരുന്നു. അർഹരായ വിദ്യാർഥികൾക്കു മെറിറ്റ് സര്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. വാർഡ് കൗൺസിലർ പ്രിയങ്ക രാജ്, ഡോക്ടർ ജോയ് സുഷാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അനില ദേവി കൃതജ്ഞത രേഖപ്പെടുത്തി.

cake tower new
LATEST NEWS
രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി, ട്രസ്റ്റിന് നോട്ടീസ്

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി, ട്രസ്റ്റിന് നോട്ടീസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് വകമാറ്റിയ കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഉത്തര്‍പ്രദേശ്...